ലോകകപ്പില്‍ ഇന്ന് ബ്രസീലും പോര്‍ചുഗലും കളത്തിലിറങ്ങും

ഖത്ത‌‌ര്‍ ലോകകപ്പില്‍ ഇന്ന് രണ്ട് മുന്‍നിര ടീമുകള്‍ കളത്തിലിറങ്ങുന്നു . ഫുട്ബാള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളില്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ചുഗലിന്റെയും നെയ്മറിന്റെ ബ്രസീലിന്റെയും ആദ്യ മത്സരത്തിന് ഖത്തര്‍ വേദിയാകുന്നു .

ബ്രസീല്‍ സെര്‍ബിയയേയും പോര്‍ചുഗല്‍ ഘാനയെയുമാണ് നേരിടുന്നത്. അര്‍ജന്റീന സൗദി അറേബ്യയോട് അപ്രതീക്ഷിത പരാജയം ഏറ്റ് വാങ്ങിയതിന് പിന്നാലെ അട്ടിമറി ഭീതിയിലാണ് ഇരു ടീമുകളും മത്സരത്തിനിറങ്ങുന്നത്.

Leave A Reply