പ്രതികൂല  കാലാവസ്ഥ; ജിദ്ദയിലെ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു

ജിദ്ദ: പ്രതികൂല  കാലാവസ്ഥയെത്തുടർന്ന് ജിദ്ദയിലെ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും ഇന്ന് (വ്യാഴം) അവധി പ്രഖ്യാപിച്ച് അധികൃതർ.

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്നും ഡയറക്ടറേറ്റ് അറിയിച്ചു.  മഴ പ്രതീക്ഷിക്കുന്നതിനാൽ ജിദ്ദ, റാബഗ്, ഖുലൈസ് എന്നിവിടങ്ങളിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമാണെന്ന്  ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു.

ജിദ്ദ ആസ്ഥാനമായുള്ള കിങ്  അബ്ദുൽ അസീസ് സർവകലാശാലയും ജിദ്ദ സർവകലാശാലയും ഇതേ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

 

Leave A Reply