ഔദ്യോഗിക ലോഞ്ചിന് മുമ്ബ് OnePlus Nord N20 SE വില്‍പ്പന ഇന്ത്യയില്‍ ആരംഭിക്കുന്നു

OnePlus-ന്റെ Nord N20 SE ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലേക്ക് . എന്നാൽ സ്മാര്‍ട്ട്‌ഫോണ്‍ ഇതുവരെ കമ്ബനി ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടില്ല.എന്നിട്ടും ഫോണ്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്കാര്‍ട്ടിലും ആമസോണിലും വില്‍പ്പനയ്‌ക്ക് ലഭ്യമാണ്.15,000 രൂപയില്‍ താഴെയാണ് ഫോണിന്റെ വില. ലിസ്റ്റിംഗ് അനുസരിച്ച്‌ ഒരു വലിയ ഡിസ്പ്ലേ, ശക്തമായ ക്യാമറ, ശക്തമായ ബാറ്ററി എന്നിവ ഫോണില്‍ നല്‍കിയിരിക്കുന്നു.

4 ജിബി റാമിലും 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡലിലും ഫോണ്‍ ഓഫര്‍ ചെയ്യുമെന്ന് ലിസ്റ്റിംഗ് പേജ് കാണിക്കുന്നുണ്ട്.ലിസ്റ്റിംഗ് പേജ് അനുസരിച്ച്‌ സ്മാര്‍ട്ട്‌ഫോണിന് 6.56 ഇഞ്ച് സ്‌ക്രീന്‍ ഉണ്ട്, കൂടാതെ 5,000 എംഎഎച്ച്‌ ബാറ്ററിയാണ് ഇത് നല്‍കുന്നത്.ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളില്‍ 1,500 രൂപ വരെയും പഞ്ചാബ് നാഷണല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളില്‍ 1,250 രൂപ വരെയും കിഴിവും ഫ്ലിപ്കാര്‍ട്ട് ആക്സിസ് ബാന്‍ഡ് കാര്‍ഡുകളില്‍ 5% ക്യാഷ്ബാക്കും ഉള്‍പ്പെടെ വിവിധ ബാങ്ക് ഓഫറുകള്‍ ഫോണില്‍ ലഭ്യമാണ്.
ഇതുകൂടാതെ ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് പ്രതിമാസം 929 രൂപ ഇഎംഐ നല്‍കി ഫോണ്‍ വാങ്ങാം.

Leave A Reply