രാ​ഷ്ട്രീ​യ ത​ട​വു​കാ​ർ​ക്ക് പ്ര​ത്യേ​ക പൊ​തു​മാ​പ്പ് അ​നു​വ​ദി​ച്ച് കുവൈത്ത് അ​മീ​ർ

കുവൈത്ത് സിറ്റി: കുവൈത്തിൽ രാ​ഷ്ട്രീ​യ ത​ട​വു​കാ​ർ​ക്ക് പ്ര​ത്യേ​ക പൊ​തു​മാ​പ്പ് അ​നു​വ​ദി​ച്ച് അ​മീ​ർ ഷെയ്​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​ൽ സ​ബാ​ഹ് ഉ​ത്ത​ര​വിട്ടു.

അ​മീ​റി​നെ അ​പ​മാ​നി​ക്കുക, ചോദ്യം ചെയ്യുക, ഫോ​ൺ ദു​രു​പ​യോ​ഗം ചെ​യ്യുക തുടങ്ങിയ കുറ്റകൃത്യത്തിന് തടവിലായവരെയും വിട്ടയയ്ക്കുമെന്നാണ് അറിയുന്നത്.

ഇന്ന് അ​റ്റോ​ണി ജ​ന​റ​ലും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ അ​ണ്ട​ർ​ സെ​ക്ര​ട്ട​റി​യും ഉ​ൾ​പ്പെ​ടു​ന്ന പ്രത്യേക സമിതി യോഗം ചേർന്ന് തടവുകാരുടെ പട്ടിക തയാറാക്കും.  2011 ന​വം​ബ​ർ 16 മു​ത​ൽ 2021 അ​വ​സാ​നം വ​രെ ജ​യി​ലി​ൽ എത്തിയ കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് പൊ​തു​മാ​പ്പ് ന​ൽ​കാനാണ് ഉ​ത്ത​ര​വിട്ടിരിക്കുന്നത്.

 

Leave A Reply