ഇന്റർ യുഎഇ വടംവലി മത്സരത്തിൽ സതേൺ സെവൻസ് അൽഐൻ ജേതാക്കളായി

അൽഐൻ: ഇന്റർ യുഎഇ വടംവലി മത്സരത്തിൽ സതേൺ സെവൻസ് അൽഐൻ ജേതാക്കളായി. ജിംഖാന യുഎഇ, വിന്നേഴ്സ് ദുബായ് എന്നീ ടീമുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഐൻ അൽഐൻ അമിറ്റി ക്ലബ് ആണ് മത്സരം സംഘടിപ്പിച്ചത്.  കുവൈത്തിൽനിന്നുള്ള 2 ടീമുകൾ ഉൾപ്പെടെ 30 ടീമുകൾ മത്സരിച്ച വടംവലി മഹോത്സവത്തിൽ ഡോ. ഷെയ്ഖ് സഈദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ മുഖ്യാതിഥിയായിരുന്നു.

ലുലു ഗ്രൂപ്പ്‌ അൽഐൻ റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദിൻ, ഫിറോസ് ബാബു, ഉണ്ണിക്കൃഷ്ണൻ, ഇന്ത്യൻ സോഷ്യൽ സെന്റർ സെക്രട്ടറി മണികണ്ഠൻ, പ്രസിഡന്റ്‌ മുസ്തഫ മുബാറക്, അസിസ്റ്റന്റ് സെക്രട്ടറി കെ.വി ഈസ, ഡോ. സുധാകരൻ, ഡോ. ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply