നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണം കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വർണ്ണം കടത്താൻ ശ്രമിച്ചവർ അറസ്റ്റിൽ. രണ്ട് അഭ്യന്തര യാത്രക്കാരെയാണ് കസ്റ്റംസ് പിടികൂടിയത്. രണ്ടര കോടിയിലേറെ രൂപയുടെ സ്വർണം ക്യാപ്സൂൾ രൂപത്തിൽ കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് തടഞ്ഞത്.

തമിഴ്നാട് രാമനാഥപുരം സ്വദേശികളായ സെയ്ദ് അബു താഹിർ, ബർകത്തുല്ല എന്നിവരെയാണ് പിടികൂടിയത്. വ്യാജ പേരിൽ ടിക്കറ്റെടുത്ത് വന്നിറങ്ങിയ ഇവരെ കർശന നിരീക്ഷണത്തിലൂടെ അതിവിദഗ്ധമായി പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം മാലിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും ആറുകിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. മാലിയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ് ഡിആർഐ സ്വര്‍ണം പിടികൂടിയത്. ശുചിമുറിയുടെ പാനലുകളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Leave A Reply