കാലാവസ്ഥാ നയ ഇടപെടൽ പ്രഖ്യാപനത്തിൽ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഒപ്പുവച്ചു

ദുബായ്: ഈജിപ്തിലെ കാലാവസ്ഥ ഉച്ചകോടിയിൽ പ്രഖ്യാപിച്ച കാലാവസ്ഥ നയ ഇടപെടൽ പ്രഖ്യാപനത്തിൽ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഒപ്പുവച്ചു. ആഗോള താപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി ആണ് നീക്കം.

കാർബൺ ബഹിർഗമനം കുറയ്ക്കുകയാണ് ഉച്ചകോടിയുടെ പ്രധാന പ്രഖ്യാപനം. മലിന ജലത്തിന്റെ പുനരുപയോഗം, മാലിന്യങ്ങൾ വൈദ്യുതിയാക്കി മാറ്റുക തുടങ്ങിയ നടപടികൾ ഇന്ത്യയിലെ ആസ്റ്റർ ആശുപത്രികളിൽ നടപ്പാക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

ആസ്റ്റർ സ്ഥാപനങ്ങളിൽ പുനരുപയോഗ ഊർജം ഉറപ്പാക്കും, കാർബൺ ബഹിർഗമനം കുറയ്ക്കുമെന്നും  മാനേജ്മെന്റ് അറിയിച്ചു.

Leave A Reply