അനധികൃത മണ്ണ് ഖനനം: അടൂരിൽ നിരവധി വാഹനങ്ങൾ പിടികൂടി

അടൂർ : അനധികൃതമായി ഭൂമി മണ്ണു കടത്തിയ എഴു ടിപ്പർ ലോറികളും ഒരു ജെസിബിയും അടൂർ പോലീസ് പിടിച്ചെടുത്തു. അടൂർ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ മേഖലകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രിയിലും, പുലർച്ചയും ആയി പരിശോധന നടന്നത്.

അനധികൃത പച്ചമണ്ണ് ഖനനം വ്യാപകമാകുന്നത് സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ആയിരുന്നു നടന്ന പരിശോധന . പള്ളിക്കൽ, പഴകുളം മേഖലകളിൽ വ്യപകമായി അനധികൃത മണ്ണ് ഖനനം നടക്കുന്നതായി ഏറെ നാളായി ആക്ഷേപമുണ്ട്.

ചില റവന്യു പോലീസ് അധികൃതർ ഇതിന് കൂട്ട് നിൽക്കുന്നതായും പരാതികൾ ഉണ്ടായിരുന്നു. വാഹനങ്ങൾ പിടിച്ചെടുത്തത് സംബന്ധിച്ചും, ഖനനം സംബന്ധിച്ചുമുള്ള റിപ്പോർട്ട് ജിയോളജി വകുപ്പിനും, ജില്ലാ കളക്ടർക്കും പോലീസ് നൽകി. അടൂർ ഉൾപ്പെടെ എല്ലായിടത്തും റെയ്ഡുകൾ വരും ദിവസങ്ങളിലും തുടരും.

Leave A Reply