റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ന്യൂട്ടന്റെ ‘ഫാമിലി’യും

കൊച്ചി: 52-ാമത് റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ന്യൂട്ടന്റെ ‘ഫാമിലി’ ഇടം പിടിച്ചു.നെതര്‍ലാന്‍ഡ്സ്സില്‍ ജനുവരി 26 മുതല്‍ ഫെബ്രുവരി 6 വരെ ചലച്ചിത്രമേള നടക്കുക. ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ, നില്‍ജ കെ. ബേബി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ന്യുട്ടണ്‍ സിനിമയുടെ ബാനറില്‍ സനിറ്റ ചിറ്റിലപ്പിള്ളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഡോണ്‍ പാലത്തറയുടെ ആറാമത് ചിത്രമായ ‘ഫാമിലി’, കുടുംബങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ എങ്ങനെ ഒരു മാഫിയ പോലെ അവരുടെ ഉള്ളില്‍ വിദഗ്ധമായി കൈകാര്യം ചെയ്യുന്നു എന്ന് ചര്‍ച്ച ചെയ്യുന്നു. മതവും കുടുംബവും എങ്ങനെ പരസപരം സമരസപ്പെട്ടിരിക്കുന്നു എന്ന ചോദ്യവും ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട് .

Leave A Reply