ക്രിസ്മസ് ഹോളിഡേയ്സ് ആഘോഷമാക്കുവാൻ ബിജു മേനോൻ ഗുരു സോമസുന്ദരം ചിത്രം നാലാം മുറ ഡിസംബർ 23 ന് തീയേറ്ററുകളിൽ

ഫാമിലി ഓഡിയൻസിന്റെ പ്രിയ നായകൻ ബിജു മേനോനെയും മിന്നൽ മുരളിയിലൂടെ ചെറുപ്പക്കാരുടേയും കുട്ടികളുടേയും പ്രിയങ്കരനായി മാറിയ ഗുരു സോമസുന്ദരത്തേയും പ്രധാന കഥാപാത്രങ്ങളാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാം മുറ ഡിസംബർ 23 ന്  കേരളത്തിലെ തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. എല്ലാ തരം പ്രേക്ഷകരേയും ആവേശം കൊള്ളിയ്ക്കുന്ന ഫാമിലി ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡായി കഴിഞ്ഞിട്ടുണ്ട്.  ലക്കി സ്റ്റാർ എന്ന ഫാമിലി ഹിറ്റ് ചിത്രമൊരുക്കിയ സംവിധായകനാണ് ദീപു അന്തിക്കാട്.
സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ലോകനാഥൻ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. പശ്ചാത്തല സംഗീതം ഗോപീ സുന്ദർ.
UFI മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ കിഷോർ വാരിയത്ത് യു എസ് എ, ലക്ഷ്മികാന്ത് ക്രിയേഷൻസിന്റെ ബാനറിൽ സുധീഷ് പിള്ള, സെലിബ്രാൻഡ്സിന്റെ ബാനറിൽ ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് സിനിമ നിർമിക്കുന്നത്.എഡിറ്റിംഗ് ഷമീർ മുഹമ്മദ്, കലാസംവിധാനം അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം നയന ശ്രീകാന്ത്, മേക്കപ്പ് റോണക്സ് സേവ്യര്‍, ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടെയ്‍‍ന്‍‍മെന്‍റ് കോർണർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. വാർത്താപ്രചരണം – ജിനു അനിൽകുമാർ
Leave A Reply