മോഹന്‍ലാലിന്‍റെ മോണ്‍സ്റ്റര്‍ ഒടിടിയിലേക്ക്

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ പുതിയ ചിത്രം മോണ്‍സ്റ്ററിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശങ്ങള്‍ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്.ചിത്രം ഡിസംബര്‍ 2 മുതല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.

ഒക്ടോബര്‍ 21 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രത്തിന് തീയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്തത് വൈശാഖാണ്.

Leave A Reply