ഭാര്യ എച്ച്.ഐ.വി പോസിറ്റീവാണെന്നത് വ്യാജ വാദം; യുവാവിന്‍റെ വിവാഹമോചന അപേക്ഷ തള്ളി കോടതി

മുംബൈ: വിവാഹമോചനത്തിനായി ഭാര്യ എച്ച്.ഐ.വി പോസിറ്റീവാണെന്ന വ്യാജ അവകാശവാദമുന്നയിച്ച യുവാവിന്‍റെ അപേക്ഷ തള്ളി ബോംബെ ഹൈകോടതി.

ഭാര്യ എച്ച്‌.ഐ.വി പോസിറ്റീവാണെന്നതിന് യുവാവ് തെളിവുകളൊന്നും ഹാജരാക്കിയിരുന്നില്ല. അതിനാൽ വിവാഹ മോചനം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

2011ൽ വിവാഹമോചനത്തിനുള്ള അപേക്ഷ നിരസിച്ചുകൊണ്ട് പുണെയിലെ ഒരു കുടുംബ കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് യുവാവ് സമർപ്പിച്ച ഹരജിയിലാണ് വിധി. പുണെയിൽ നിന്നുള്ള 40കാരന്‍റെ അപേക്ഷയാണ് കോടതി തള്ളിയത്.

നിതിൻ ജംദാർ, ഷർമിള ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി തള്ളിയത്.

 

Leave A Reply