കാനഡയിൽ ഇന്ത്യൻ വംശജനായ 18-കാരൻ കൊല്ലപ്പെട്ടു

കാനഡയിൽ ഇന്ത്യൻ വംശജനായ കൗമാരക്കാരൻ കുത്തേറ്റു മരിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ 17 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മെഹക്പ്രീത് സേഥി (18) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഹൈസ്‌കൂൾ പാർക്കിംഗ് ഗ്രൗണ്ടിലുണ്ടായ സംഘർഷത്തിനിടെ മറ്റൊരു കൗമാരക്കാരൻ കുത്തുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

Leave A Reply