ഡല്‍ഹി ജുമാ മസ്ജിദില്‍ പെണ്‍കുട്ടികള്‍ക്ക് തനിച്ചുള്ള പ്രവേശനത്തിന് നിരോധനം ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹി ജുമാ മസ്ജിദില്‍ പെണ്‍കുട്ടികള്‍ക്ക് തനിച്ചുള്ള പ്രവേശനത്തിന് നിരോധനം ഏര്‍പ്പെടുത്തി മസ്ജിദിന്റെ പുറത്ത് ഭരണസമിതി നോട്ടീസ് പതിച്ചു.

മസ്ജിദിന്റെ മൂന്ന് ഗേറ്റുകളിലും ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വിഷയം വിവാദമായതിന് പിന്നാലെ പ്രാര്‍ഥന നടത്താന്‍ വരുന്നവര്‍ക്ക് ഉത്തരവ് ബാധകമല്ലെന്ന് ഭരണസമിതി വ്യക്തമാക്കി.

മതത്തിന് അനുയോജ്യമായ രീതിയിലല്ലാത്ത രീതിയില്‍ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഒറ്റ്ക്ക് വരുന്ന പെണ്‍കുട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ഭരണസമിതി പറയുന്നു. പള്ളിയുടെ സംസ്‌കാരത്തിന് യോജിച്ചതല്ലാത്ത ചില പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെടുത്തതെന്നാണ് പള്ളി ഭരണസമിതിയുടെ വിശദീകരണം.

പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി പെണ്‍കുട്ടികള്‍ എത്തുന്നതിന് നിരോധനമില്ല. ജുമാ മസ്ജിദ് ഒരു ആരാധാനാലയമാണ്. അവിടേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.  ഇന്ന് ഇരുപത്തിയഞ്ചോളം പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനവദിച്ചതായി ഇമാം ബുഖാരി പറഞ്ഞു.

Leave A Reply