തീവ്രവാദത്തിനെതിരെ രഹസ്യാന്വേഷണ വിഭാഗത്തിന് കത്തെഴുതും- ബസവരാജ് ബൊമ്മൈ

തീവ്രവാദം തടയുന്നതിനായി യോജിച്ചതും ഏകീകൃതവുമായ പ്രവര്‍ത്തനങ്ങള്‍ക്കായി രഹസ്യാന്വേഷണ വിഭാഗത്തിന് കത്തെഴുതുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച പറഞ്ഞു. മംഗളൂരു ഓട്ടോറിക്ഷാ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

താന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ എല്ലാ ഡിജിപിമാരെയും നിരന്തരം വിളിച്ചിരുന്നുവെന്നും നിരവധി ആളുകള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുകയും സംസ്ഥാന അതിര്‍ത്തി കടന്ന് രക്ഷപ്പെടുകയും ചെയ്യുന്നുവെന്നും അതിര്‍ത്തികള്‍ ദുര്‍ബലമാണ് അതുകൊണ്ടാണ് കേരളത്തില്‍ നിന്നുള്ള ആളുകള്‍ ഇവിടെയെത്തുന്നതെന്നും ബൊമ്മൈ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ദുര്‍ബലമായ കേരള അതിര്‍ത്തിയാണ് കര്‍ണാടകയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ ഒരു കാരണം . അയല്‍ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഭീകരതയുമായി പരിശീലനം നേടുന്നത് ഒരു തുടര്‍ച്ചയായ പ്രക്രിയയായി മാറിയിരിക്കുന്നുവെന്നും നേരത്തെ ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം ഇത്തരം സംഭവങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Leave A Reply