വിതുര:പാലോട് സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗത്തിൽ വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ ഏറ്റവും കൂടുതൽ പോയിന്റ് നേടി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. തുടർച്ചയായി മൂന്നാം തവണയാണ് വിതുര ഹൈസ്കൂൾ കിരീടം ചൂടുന്നത്. എച്ച്.എസ്.എസ് വിഭാഗത്തിൽ വിതുര വി.എച്ച്.എസ്.എസ് രണ്ടാംസ്ഥാനംനേടി. സംസ്കൃത കലോത്സവത്തിൽ വിതുര ഹൈസ്കൂൾ രണ്ടാംസ്ഥാനം കരസ്ഥമാക്കി.