ചെന്നൈ: വിജയ് നായകനാകുന്ന ‘വാരിസ്’ സിനിമയ്ക്ക് മൃഗസംരക്ഷണ വകുപ്പ് നോട്ടീസ് നല്കി.അനുവാദമില്ലാതെ അഞ്ച് ആനകളെ ഷൂട്ടിംഗിന് ഉപയോഗിച്ചതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത് . ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട് .
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വാരിസ്. വംശ പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് സംഭവം.