‘അദ്ദേഹം മരിച്ചിട്ടില്ല,. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ചികിത്സ;നടന്‍ വിക്രം ഗോഖലെയുടെ മരണ വാര്‍ത്തയില്‍ മകള്‍

 

മുംബൈ; മുതിര്‍ന്ന ബോളിവുഡ് നടന്‍ വിക്രം ഗോഖലെയുടെ ആരോഗ്യനില അതീവ ഗുരുതമായി തുടരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ചികിത്സ നടക്കുന്നത്.അതിനിടെ വിക്രം ഗോഖലെ മരിച്ചു എന്നതരത്തില്‍ ബുധനാഴ്ച വൈകിട്ടു മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു .

82-കാരനായ വിക്രം ഗോഖലെ കഴിഞ്ഞ 15 ദിവസമായി പുണെയിലെ ദീനനാഥ് മങ്കേഷ്കര്‍ ആശുപത്രിയിലാണ് ചികിത്സയിലാണ്. അതിനിടെയാണ് മരിച്ചെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സ തുടരുകയാണെന്നും ഗോഖലെയുടെ മകള്‍ വ്യക്തമാക്കി. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു.

Leave A Reply