താരദമ്ബതികളായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും അടുത്തിടെയാണ് പെണ്‍കുഞ്ഞ് പിറന്നത്. ഇപ്പോള്‍ കുഞ്ഞിന്റെ സ്വകാര്യതയില്‍ ആശങ്ക പങ്കുവച്ചുകൊണ്ടുള്ള ആലിയയുടെ വാക്കുകളില്‍ ശ്രദ്ധനേടുന്നത്.സെലിബ്രിറ്റിയായി നിന്നുകൊണ്ട് പൊതുസമൂഹത്തിന്റെ കണ്ണിനു മുന്നില്‍ കുഞ്ഞിനെ വളര്‍ത്താന്‍ ആശങ്കയുണ്ടെന്നാണ് ഗര്‍ഭകാലത്ത് മേരി ക്ലെയറുമായി നടത്തിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.
ആലിയയുടെ കുഞ്ഞ് എന്ന പറഞ്ഞ് കുട്ടിയുടെ ജീവിതത്തില്‍ ആരും തടസം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ആലിയ പറഞ്ഞത്. സിനിമയില്‍ അഭിനയിക്കാനുള്ള തീരുമാനം തന്റേതായിരുന്നു എന്നാല്‍ തന്റെ കുഞ്ഞ് ഇതേ വഴി തെരഞ്ഞെടുക്കണമെന്നില്ലെന്നും വ്യക്തമാക്കി. ഇത് ഭര്‍ത്താവിനോടും കുടുംബാംഗങ്ങളോടും ചര്‍ച്ച ചെയ്യാറുണ്ടെന്നും ആലിയ പറഞ്ഞു.
‘പൊതുസമൂഹത്തിനു മുന്നില്‍ ഒരു കുഞ്ഞിനെ വളര്‍ത്താന്‍ എനിക്ക് അല്പം ആശങ്കയുണ്ട്. ഇതിനെ കുറിച്ച് തന്റെ ഭര്‍ത്താവിനോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഞാന്‍ സംസാരിക്കാറുണ്ട്. എന്റെ കുഞ്ഞിന്റെ ജീവിതത്തിലേക്ക് ഒരു തരത്തിലുളള കടന്നു കയറ്റവും ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഞാന്‍ ഈ പാത തെരഞ്ഞെടുത്തു, പക്ഷേ എന്റെ കുട്ടി വളരുമ്ബോള്‍ ഈ പാത തെരഞ്ഞെടുക്കാന്‍ ആഗ്രഹിച്ചേക്കില്ല.- ആലിയ പറഞ്ഞു.