മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ൻ​വ​ർ ഇ​ബ്രാ​ഹിം സ്ഥാ​ന​മേ​റ്റു

ക്വ​ലാ ലം​പൂ​ർ:  പ​ക്ക​താ​ൻ ഹാ​ര​പ്പ​ൻ(പി​എ​ച്ച്) സ​ഖ്യ നേ​താ​വ് അ​ൻ​വ​ർ ഇ​ബ്രാ​ഹി​മി​നെ മ​ലേ​ഷ്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റു.

ക്വ​ലാ ലം​പൂ​രി​ലെ ദേ​ശീ​യ കൊ​ട്ടാ​ര​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ സു​ൽ​ത്താ​ൻ അ​ഹ്മ​ദ് ഷായ്ക്ക് മു​ന്നി​ൽ സ​ത്യ​വാ​ച​കം ചൊ​ല്ലി ഇ​ബ്രാ​ഹിം ചു​മ​ത​ല​യേ​റ്റു.

60 വ​ർ​ഷ​ത്തോ​ളം രാ​ജ്യം ഭ​രി​ച്ച ബ​രി​സ​ൻ നാ​ഷ​ണ​ൽ(​ബി​എ​ൻ) സ​ഖ്യ​ത്തെ​യും 2020 മു​ത​ൽ 2021 വ​രെ ഭ​ര​ണ​ത്തി​ലി​രു​ന്ന മ​ല​യ് മു​സ്ലിം പെ​രി​ക​ത​ൻ നാ​ഷ​ണ​ൽ(​പി​എ​ൻ) സ​ഖ്യ​ത്തെ​യും മ​റി​ക​ട​ന്നാ​ണ് ഇ​ബ്രാ​ഹി​മി​ന്‍റെ പി​എ​ച്ച് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. 222 സീ​റ്റു​ക​ളു​ള്ള പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കാ​ൻ ഒ​രു ക​ക്ഷി​ക്കും സാ​ധി​ക്കാ​ത്ത വ​ന്ന​തോ​ടെ​യാ​ണ് അ​ന്തി​മ തീ​രു​മാ​ന​ത്തി​നാ​യി സു​ൽ​ത്താ​നെ സ​മീ​പി​ക്കേ​ണ്ടി വ​ന്ന​ത്.

1971-ൽ ​സ്വ​ന്തം സം​ഘ​ട​ന​യു​മാ​യി രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങി​യ ഇ​ബ്രാ​ഹിം പി​ന്നീ​ട് ബി​എ​ന്നി​ൽ ചേ​ർ​ന്നി​രു​ന്നു. രാ​ഷ്ട്രീ​യ​ത്തി​ൽ അ​തി​വേ​ഗം വ​ള​ർ​ന്ന് ‌ഉ​പ​പ്ര​ധാ​ന​മ​ന്ത്രി പ​ദം വ​രെ എ​ത്തി​പ്പി​ടി​ച്ച ഇ​ബ്രാ​ഹി​മി​നെ 1990-ക​ളി​ലെ സാ​ന്പ​ത്തി​ക ത​ക​ർ​ച്ച‌​യു‌​ടെ ഉ​ത്ത​ര​വാ​ദി​യെ​ന്ന് മു​ദ്ര​കു​ത്തി ബി​എ​ൻ ബ​ലി​യാ​ടാ​ക്കി.

Leave A Reply