ഐപിഎല്‍ ലേലത്തീയതി മാറ്റണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികള്‍ ബിസിസിസിഐയെ സമീപിച്ചു

അടുത്ത മാസം കൊച്ചിയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ ലേലത്തീയതി മാറ്റണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികള്‍ ബിസിസിസിഐയെ സമീപിച്ചെന്ന് റിപ്പോര്‍ട്ടുകൾ .ഡിസംബര്‍ 23 നാണ് ലേലം തീരുമാനിച്ചിരുന്നത്.

എന്നാല്‍, ഇത് ക്രിസ്തുമസിനോട് അടുത്ത തീയതി ആയതിനാല്‍ പല ഫ്രാഞ്ചൈസികളിലെയും വിദേശ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് അന്നെത്താന്‍ അസൗകര്യമാവുമെന്ന് ഫ്രാഞ്ചൈസികള്‍ ബിസിസിസിഐയെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave A Reply