കൊല്ലം: കൊല്ലത്ത് പോക്സോ കേസില്‍ അധ്യാപകന് പൊലീസ് പിടിയില്‍. ജോസഫ് കുട്ടിയെ ആണ് പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ കിഴക്കേ കല്ലട പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഇയാള്‍ക്കെതിരെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധിപേര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും.