1500 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു : യുവാവ് അറസ്റ്റിൽ

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി. 1500 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ ആണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കുഴിപ്പറമ്പത്ത് നിർജാസിനെ (29) അറസ്റ്റ് ചെയ്തു.

വയനാട് അസി. എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളിക്കണ്ടിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആണ് നിരോധിത പുകയില ഉൽപന്നങ്ങൾ സുൽത്താൻ ബത്തേരി എക്സൈസ് സംഘം പിടികൂടിയത്.

സുൽത്താൻ ബത്തേരി റേഞ്ച് ഇൻസ്പെക്ടർ വി.ആർ. ജനാർദനൻ, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ബി. ബാബുരാജ്, പ്രിവന്റിവ് ഓഫീസർ സി.കെ. ഷാജി, സിവിൽ എക്സൈസ് ഓഫീസർ ശിവൻ, അഖില, ഡ്രൈവർ അൻവർ സാദത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave A Reply