ജയിൽ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന് ആവശ്യം; ഹർജി സത്യേന്ദ്ര ജയിൻ പിൻവലിച്ചു

ദില്ലി: ജയിലിൽ നിന്നുള്ള തന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ദില്ലി ഉപ മന്ത്രി സത്യേന്ദ്ര ജയിൻ പിൻവലിച്ചു.

ഹൈക്കോടതിയെ സമീപിക്കാനെന്ന കാരണം പറഞ്ഞാണ് ദില്ലി റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചത്.  കേസ് ഇന്നലെ പരിഗണിച്ച കോടതി മറുപടി സമർപ്പിക്കാനാവശ്യപ്പെട്ട് തീഹാർ ജയിൽ അധികൃതർക്ക് ഇന്നലെ നോട്ടീസ് അയച്ചിരുന്നു.

സത്യേന്ദ്ര ജെയിന്റെ ആരോഗ്യത്തിനാവശ്യമായ പോഷകാഹാരം നൽകാനും കോടതി നിർദ്ദേശിച്ചിരുന്നു. ജയിലിൽ സത്യേന്ദ്ര ജെയിനെ സഹതടവുകാരൻ മസാജ് നൽകുന്നതും പുറത്തുനിന്ന് വരുത്തിയ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതുമായ സിസിടിവി വീഡിയോകളാണ് പുറത്ത് വന്നത്.

 

Leave A Reply