ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് സ്ഥാനമൊഴിയുന്നു എന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്ന് മെറ്റാ വക്താവ് ആന്‍ഡി സ്റ്റോണ്‍ ട്വീറ്റ് ചെയ്തു.അടുത്ത വര്‍ഷം കമ്ബനിയുടെ സിഇഒ സ്ഥാനം സക്കര്‍ബര്‍ഗ് രാജിവയ്ക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. കമ്ബനി 11,000-ത്തിലധികം ജീവനക്കാരെ, അതായത് ഏകദേശം 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് വന്നത്.
2023-ല്‍ സക്കര്‍ബര്‍ഗ് രാജിവയ്ക്കുമെന്ന്റിപ്പോര്ട്ട്വന്നത് . പേര് വെളിപ്പെടുത്താത്ത ഒരു സോഴ്സിനെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്. ഈ മാസമാദ്യം, മെറ്റാ 11,000-ലധികം തൊഴിലാളികളെ വെട്ടിക്കുറയ്ക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പിരിച്ചുവിടലുകളില്‍ ഒന്നാണിത്. കമ്ബനിയുടെ 18 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യത്തെ പിരിച്ചുവിടല്‍ കൂടിയാണിത്. ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, സ്നാപ്പ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഈ വര്‍ഷം ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് നവംബര്‍ 15-ന് നിശ്ചയിച്ചിരുന്ന ഓഹരികളും ആറ് മാസത്തേക്കുള്ള ആരോഗ്യ പരിരക്ഷയും ലഭിക്കുമെന്ന് കമ്ബനി ഉറപ്പു നല്‍കിയിട്ടുണ്ട്.