പീഡനകേസില്‍ സസ്പെന്‍ഷനിൽ‌ ഇരിക്കെ എൽദോസ് കുന്നപ്പിള്ളിക്ക് പാർട്ടി പരിപാടിയിലെക്ക് ക്ഷണം

കൊച്ചി: പീഡനകേസില്‍ പ്രതിയായതിനെതുടര്‍ന്ന് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്ത എൽദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് പാർട്ടി പരിപാടിയിലേക്ക് ക്ഷണം. പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് പരിപാടികളിലേക്ക് ക്ഷണിച്ചത്.

കുന്നപ്പിള്ളിയുടെ ചിത്രം വച്ച പോസ്റ്റർ പുറത്തിറക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു .പീഡനക്കേസിലെ പ്രതിയെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ഇവരുടെ ആക്ഷേപം. എന്നാല്‍ പ്രാദേശിക പരിപാടികളിൽ പങ്കെടുക്കുന്നതിന് വിലക്കില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ കെപിസിസി ഡിസിസി അംഗത്വത്തിൽ നിന്നും ഒക്ടോബര്‍ 22നാണ് പുറത്താക്കിയത്. 6 മാസത്തേക്കാണ് പാർട്ടി പദവികളിൽ നിന്നും സസ്പെൻഡ് ചെയ്തത്.

Leave A Reply