അക്കൗണ്ടിങ് ക്ലർക്ക്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലർക്ക് / ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത- ഡിഗ്രി, പി.ജി.ഡി.സി.എ./ഡി.സി.എ./ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി.), മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്. പ്രായപരിധി – 40 വയസ്.

ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിയ്ക്കന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 9ന് രാവില 11ന് നേരിട്ട് ഹാജരാകണം. അപേക്ഷകൾ സ്വീകരിയ്ക്കുന്ന അവസാന തീയതി ഡിസംബർ 6ന് വൈകിട്ട് അഞ്ചുവരെ.

Leave A Reply