ദളപതി വിജയ് ചിത്രം വാരിസിന്റെ നിർമ്മാതാക്കൾക്ക് ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ നോട്ടീസ്

ദളപതി വിജയുടെ വാരിസു ഇപ്പോൾ ഹൈദരാബാദിൽ അതിവേഗം പുരോഗമിക്കുകയാണ്. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ ടീമിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെ തുടർന്ന് അടുത്തിടെ ചിത്രം പ്രശ്‌നത്തിലായി. ആനകളെ ഷൂട്ടിംഗിന് ഉപയോഗിക്കുന്നതിന് വാരിസുവിന്റെ നിർമ്മാതാക്കൾ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന് എ.ഡബ്ല്യു.ബി.ഐ നോട്ടീസിൽ വ്യക്തമാക്കി. ഏഴു ദിവസത്തിനകം നിയമലംഘനങ്ങളെക്കുറിച്ചുള്ള വിശദീകരണം പങ്കുവയ്ക്കാൻ വാരിസു ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ദളപതി വിജയ്‌യുടെ വാരിസു 2023 പൊങ്കലിന് തീയറ്ററുകളിൽ എത്തും. അജിത് കുമാറിന്റെ തുനിവുമൊത്ത് ചിത്രം ബോക്‌സ് ഓഫീസിൽ ഏറ്റുമുട്ടും. നവംബർ 23 ന്, ആവശ്യമായ അനുമതി വാങ്ങാതെ അഞ്ച് ആനകളെ ഷൂട്ടിംഗിന് ഉപയോഗിച്ചതിന് വാരിസു ടീമിന് ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ഒരു ഇമോഷണൽ ഫാമിലി എന്റർടെയ്‌നർ ആയിരിക്കും വാരിസു എന്നാണ് സൂചന. ഫസ്റ്റ് ലുക്ക് പോസ്റ്റർ അനുസരിച്ച് വിജയ് ചിത്രത്തിൽ ഒരു ബിസിനസുകാരന്റെ വേഷത്തിലാണ് എത്തുന്നത്. രശ്മിക മന്ദാനയെയാണ് നായികയായി നിശ്ചയിച്ചിരിക്കുന്നത്. വാരിസുവിന്റെ ഷൂട്ടിംഗ് ഇപ്പോൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. സംഗീതസംവിധായകൻ എസ് തമനെയാണ് സംഗീതമൊരുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Leave A Reply