ആമസോൺ​ ഇന്ത്യയ്ക്ക് സമൻസ് അയച്ച് കേന്ദ്രതൊഴി​ൽ മന്ത്രാലയം

ആമസോൺ​ ഇന്ത്യ ജീവനക്കാരെ പി​രി​ച്ചുവി​ടുന്നതുമായി​ ബന്ധപ്പെട്ട വി​ഷയത്തി​ൽ ഇടപെട്ട് കേന്ദ്രതൊഴി​ൽ മന്ത്രാലയം. ബംഗളൂരുവി​ലെ ഡെപ്യൂട്ടി​ ലേബർ കമ്മി​ഷണർക്ക് മുൻപാകെ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടി​രി​ക്കുന്നത്.

ആമസോൺ​ തൊഴി​ൽ നി​യമലംഘനം നടത്തുന്നുവെന്നാരോപി​ച്ച് എംപ്ളോയീസ് യൂണി​യൻ നാസന്റ് ഇൻഫർമേഷൻ ടെക്നോളജി​ എംപ്ളോയീസ് സെനറ്റ്(എൻ.ഐ.ടി​.ഇ.എസ്) നൽകി​യ പരാതി​യെത്തുടർന്നാണ് തൊഴി​ൽ മന്ത്രാലയത്തി​ന്റെ ഇടപെടൽ.

നവംബർ 30നകം നടപടി​ ക്രമങ്ങൾ പൂർത്തി​യാക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ട് കൊണ്ടുള്ള വോളണ്ടറി​ സെപ്പറേഷൻ പ്രോഗ്രാം മെയി​ലി​ൽ അയച്ചി​ട്ടുണ്ടെന്നും ആമസോൺ​ ജീവനക്കാരെ നി​ർബന്ധി​തമായി​ നീക്കം ചെയ്തതതായി​ എൻ.ഐ.ടി​.ഇ.എസ് പറഞ്ഞു. കേന്ദ്രതൊഴി​ൽ മന്ത്രി​ക്ക് അയച്ച കത്തി​ലാണ് ഇത് പറഞ്ഞി​ട്ടുള്ളത്.

Leave A Reply