ശാസ്ത്ര പ്രവൃത്തി പരിചയ മേള സംഘടിപ്പിക്കുന്നു

തൃശൂർ: ഭാരതീയ വിദ്യാനികേതന്റെ ആഭിമുഖ്യത്തിൽ ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവൃത്തി പരിചയ മേള സംഘടിപ്പിക്കുന്നു. 26ന് രാവിലെ 9ന് നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കൂളിൽ ആരംഭിക്കുന്ന മേള ഔഷധി മാനേജിംഗ് ഡയറക്ടർ ഡോ.ടി.കെ ഹൃദിക് ഉദ്ഘാടനം ചെയ്യും.

ഡോ.ശോശമ്മ ഐപ്പ് മുഖ്യാതിഥിയാകും. ഭാരതീയ വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് അഡ്വ.വി.എൻ രാജീവൻ അദ്ധ്യക്ഷനാകും. വൈകിട്ട് 4.30ന് നടക്കുന്ന സമാപനസമ്മേളനത്തിൽ വിവേകാനന്ദ ട്രസ്റ്റ് ചെയർമാൻ എൻ.പി മുരളി അദ്ധ്യക്ഷനാകും.

മുപ്പതോളം വിദ്യാലയങ്ങളിൽ നിന്നായി 59 മത്സരയിനങ്ങളിൽ 1200ൽ അധികം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഭാരതീയ വിദ്യാനികേതൻ സ്‌കൂൾ പ്രിൻസിപ്പൽ കെ.ആർ വിജയലക്ഷ്മി, ജില്ലാ സമിതിയംഗം സി.രാഗേഷ്, ടി.സി സേതുമാധവൻ, ഒ.സുമേഷ് എന്നിവർ പങ്കെടുത്തു.

Leave A Reply