ഉണ്ണി മുകുന്ദൻ നിർമ്മിച്ച് നായകനായി എത്തുന്ന “ഷെഫീക്കിന്റെ സന്തോഷം” നാളെ തിയേറ്ററുകളിൽ എത്തുന്നു. ചിത്രത്തിന്റെ പുറത്തിറങ്ങുന്ന ഓരോ പ്രോമോകളും ഗാനങ്ങളും പ്രേക്ഷകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നവയാണ്. റിയലിസ്റ്റിക് ഫാമിലി എന്റര്ടെയ്നർ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.
ഒരു ഗൾഫ്ക്കാരൻ നാട്ടിലേക്ക് വരുന്നതിന്റെ പിന്നെ അവന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളും അവന്റെ പ്രണയവും ഒക്കെയാണ് ചിത്രത്തിൻറെ പ്രമേയം. നവാഗതനായ അനൂപ് പന്തളമാണ് “ഷെഫീക്കിന്റെ സന്തോഷം” സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭം എന്ന പ്രത്യേകതയും ഷെഫീക്കിന്റെ സന്തോഷത്തിനുണ്ട്. ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന “ഷെഫീക്കിന്റെ സന്തോഷം” പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്. ‘ഷെഫീക്കിന്റെ സന്തോഷ’ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു. കൂടാതെ മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, അനീഷ് രവി, അരുൺ ശങ്കരൻ പാവുമ്പ, ബോബൻ സാമുവൽ, അസിസ് നെടുമങ്ങാട്, ജോർഡി പൂഞ്ഞാർ, ഉണ്ണി നായർ, വിപിൻ കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ എത്തുന്നത്.
സംഗീത സംവിധാനം- ഷാൻ റഹ്മാന്. ഛായാഗ്രഹണം- എൽദോ ഐസക്, എഡിറ്റിംഗ്- നൗഫൽ അബ്ദുള്ള,. ലൈൻ പ്രൊഡ്യൂസർ- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ, പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, ഡിസ്ട്രിബൂഷൻ- ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ്, പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ.
#ShefeekkinteSanthosham in theatres from tomorrow..
Trailer – https://youtu.be/lSjlXaYgx-g
Song 1 – https://youtu.be/oNJyKe1ldLE
Song 2 – https://youtu.be/ieNNx7fxQjI
Teaser 1 – https://youtu.be/79ziMjhnoIk
Teaser 2 – https://youtu.be/0S7dAtOlZN4
Teaser 3 – https://www.youtube.com/watch?
https://drive.google.com/
https://drive.google.com/
Movie Stills :
https://drive.google.com/
Unni Mukundan Stills:
https://drive.google.com/