വിഭാഗീയത ഇല്ല; കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തുന്നത് മാധ്യമ അജണ്ടയെന്ന് വി.ടി ബൽറാം

തിരുവനന്തപുരം: കോൺഗ്രസിൽ വിഭാഗീയത ഇല്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം. കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തുന്നത് മാധ്യമ അജണ്ടയാണ്. തരൂരിന്റെ പരിപാടി റദ്ദാക്കിയതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിട്ടില്ലെന്നും, പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാന്തരപ്രവർത്തനം വേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അതിൽ തെറ്റില്ലെന്നും വി.ടി ബൽറാം വ്യക്തമാക്കി.

തരൂർ എപ്പോഴും കേരള രാഷ്ട്രീയത്തിൽ സജീവമായ ആളാണ്. പൊതു സ്വീകാര്യനായ നേതാവാണ്. അദ്ദേഹത്തെ പോലെ മുഴുവൻ നേതാക്കളുടെയും പ്രവർത്തനം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് വി ടി ബൽറാം വ്യക്തമാക്കി.

അതേസമയം ,കോട്ടയത്ത് ശശി തരൂര്‍ ഉദ്ഘാടകനായ പരിപാടിയെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി അനവസരത്തിലാണെന്നാണ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റി സ്വീകരിക്കുന്ന നിലപാട്.

Leave A Reply