കോടതിയലക്ഷ്യം; മുദ്രാവാക്യം വിളിച്ചതിന് മുപ്പത് അഭിഭാഷകർക്കെതിരേ കേസ്

മാവേലിക്കര: 30 അഭിഭാഷകർക്കെതിരേ കോടതി അലക്ഷ്യത്തിന് കേസ്. ഹൈക്കോടതിയാണ് അഭിഭാഷകർക്കെതിരേ സ്വമേധയാ കേസെടുത്തിരിക്കുന്നത്.കോടതി വരാന്തയിൽ അഭിഭാഷകർ മുദ്രാവാക്യം വിളിച്ചെന്ന മുൻസിഫിന്‍റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാവേലിക്കര കോടതിയിലെ 30 അഭിഭാഷകർക്കെതിരേ കോടതി അലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

അഞ്ച് മുതിർന്ന അഭിഭാഷകർക്കെതിരേയും കണ്ടാലറിയാവുന്ന 25 അഭിഭാഷകർക്കെതിരേയുമാണ് കേസ്. നടപടിക്കെതിരെ ഇന്നലെ അഭിഭാഷകര്‍ പ്രതിഷേധദിനം ആചരിച്ചു. അഭിഭാഷകരുടെ ഫീസ് നിർണയവുമായി ബന്ധപ്പെട്ട് കേരള ബാർ കൗൺസിൽ ആഹ്വാന പ്രകാരം കഴിഞ്ഞ ഫെബ്രുവരി 17-ന് മാവേലിക്കര കോടതി വളപ്പിൽ നടന്ന പ്രതിഷേധമാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് അഭിഭാഷകർ കോടതി വരാന്തയിൽ മുദ്രാവാക്യം വിളിച്ചെന്ന് ചൂണ്ടിക്കാട്ടി മുൻസിഫ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്ത് നോട്ടീസയച്ചത്.

Leave A Reply