യുവതിയെ ആക്രമിച്ച കേസ്; മുഖ്യപ്രതി അറസ്റ്റിൽ

തൃക്കൊടിത്താനം: യുവതിയെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ മുഖ്യപ്രതി പോലീസിന്റെ പിടിയിൽ. കൈതവന സ്വദേശി നൗഫലിനെയാണ് (24) തൃക്കൊടിത്താനം പോലീസ് പിടികൂടിയത്. ഈ മാസം 18നാണ് ഇയാളും സുഹൃത്തും ചേർന്ന് യുവതിയെ ആക്രമിച്ചത്.

പ്രതികളും യുവതിയുടെ പിതാവും തമ്മിൽ വഴക്കുണ്ടാവുകയും ഈ സമയം വീടിന്‍റെ മുൻവശത്ത് ഉണ്ടായിരുന്ന യുവതിയെ ഇരുവരും ചേർന്ന് ആക്രമിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കൊടിത്താനം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജില്ല പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളിൽ ഒരാളായ ഇർഷാദിനെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബ്, എസ്.ഐ ബോബി വർഗീസ്, എ.എസ്.ഐ കെ.വി. സാൻജോ, സി.പി.ഒമാരായ ക്രിസ്റ്റഫർ, സന്തോഷ്, സെൽവരാജ്, അനീഷ് ജോൺ, സത്താർ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Leave A Reply