കൊല്ലം: കൊല്ലത്ത് പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ. കിഴക്കേ കല്ലടയിലെ എയ്ഡഡ് സ്കൂൾ സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനാണ് അറസ്റ്റിലായത്. ഇയാളെ കിഴക്കേ കല്ലട പോലീസ് ചോദ്യം ചെയ്യുകയാണ്. പൂര്‍വ്വ വിദ്യാർത്ഥികളടക്കം നിരവധി പേരാണ് അധ്യാപകനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്.
അതേസമയം, ആറ്റിങ്ങലിൽ വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് പത്ത് വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് കോടതി ശിക്ഷിച്ചത്. കിളിമാനൂർ സ്വദേശിയായ ശരത് (30 ) നെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) കോടതി ജഡ്ജ് ടിപി പ്രഭാഷ് ലാൽ ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം.