സ്പെഷ്യൽ സ്കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടതും മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷിക്കാം.

www.egrantz.kerala.gov.in, www.bccdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ അപേക്ഷാ ഫോം ലഭിക്കും. ഡിസംബർ 10 നകം എറണാകുളം മേഖലാ ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 0484 2983130, ഇ-മെയിൽ: ekmbcdd@gmail.com

Leave A Reply