ലഹരിക്കെതിരെ ഗോളടിച്ച് ജില്ലാ പഞ്ചായത്ത്

കോട്ടയം :  ലഹരിക്കെതിരെ ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ഗോളടിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും ജില്ലാ പഞ്ചായത്തംഗംങ്ങളും. ലഹരി വിമുക്ത നവകേരളം പരിപാടിയുടെ വൺ മില്യൺ ഗോൾ ക്യാമ്പയിന്റെ ഭാഗമായുള്ള ഗോൾ ചലഞ്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തത്. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, എക്സൈസ് വകുപ്പ്, സ്പോർട്സ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാനായി വൺ മില്യൺ ഗോൾ ചാലഞ്ചിന്റെ ഭാഗമായുള്ള ഗോൾ പോസ്റ്റ് ക്യാമ്പയിൻ ജനുവരി വരെ കളക്ട്രേറ്റ് പരിസരത്ത് സ്ഥാപിക്കും.

Leave A Reply