കേരളത്തിൽ പാൽ വില വർധിച്ചു; തമിഴ്നാട്ടിൽ പാൽ വില കുറച്ചു, തലയിൽ കൈവച്ച് ജനങ്ങൾ…..!

ചെന്നൈ: കേരളത്തിൽ പാല്‍ വില കൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ആറു രൂപ കൂട്ടാനാണ് തീരുമാനം. മില്‍മയും കര്‍ഷകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ വില വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കേരളത്തില്‍ പാല്‍ വില പൊള്ളുമ്പോള്‍ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ മൂന്നു രൂപ കുറച്ചിരിക്കുകയാണ്.

പാല്‍ ലിറ്ററിന് മൂന്നു രൂപ കുറയ്ക്കുമെന്ന് ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നവംബര്‍ 4 മുതലാണ് നടപ്പിലാക്കിയത്. തമിഴ്‌നാട്ടിൽ സംസ്ഥാന സർക്കാർ സഹകരണ കമ്പനിയായ ആവിൻ വഴിയാണ് പാൽ വിൽപന. ഡിസ്കൗണ്ട് കാർഡുമുണ്ട്. പാല്‍ വില കുറച്ചതിനെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താന്‍ ആവിന് സര്‍ ക്കാര്‍ സബ്സിഡിയും അനുവദിച്ചിട്ടുണ്ട്. ടോൺഡ് മിൽക്ക് (നീല) വില 43 രൂപയിൽ നിന്ന് 40 രൂപയായി കുറഞ്ഞു. കാർഡ് ഉടമകൾക്ക് ഇത് 37 രൂപയാണ്. സ്റ്റാൻഡേർഡ് പാൽ (പച്ച): 44 രൂപ (പുതിയ നിരക്ക്), 47 രൂപ (പഴയത്).

Leave A Reply