ഭുബനേശ്വർ: ഒഡീഷയിലെ കെൻഡ്രപാറയിൽ ഉത്സവപ്പറന്പിലെ പടക്ക വിൽപ്പനശാലയ്ക്ക് തീ പിടിച്ച് 45 പേർക്ക് പരിക്കേറ്റു. നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് കേടുപാട് സംഭവിച്ചു.
സദർ മേഖലയിലെ ബാലിയയിൽ കാർത്തികേശ്വര വിഗ്രഹ നിമജ്ജന ചടങ്ങുകൾക്ക് ശേഷം നടന്ന കരിമരുന്ന് കലാപ്രദർശനത്തിനിടെയാണ് അപകടം സംഭവിച്ചത്. പ്രദേശവാസികൾ പല വിഭാഗങ്ങളായി തിരിഞ്ഞ് മത്സരാവേശത്തോടെ പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെയാണ് സംഭവം നടന്നത്.