അയ്യോ അതിഥികളെ സ്വീകരിക്കുന്ന നാടാണ് കേരളം ; സ്വീകരിക്കണം

രാജ്ഭവനിലെത്തുന്ന അതിഥികൾ നടക്കണോ? ഞാൻ അതിഥികളെ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്നാണോ? കാർ ആവശ്യപ്പെടുന്നതിൽ എന്താണിത്ര പ്രത്യേകത? അതിഥികൾക്ക് മര്യാദ നൽകേണ്ടതല്ലേ? ഇത് ഞാൻ ചോദിച്ചതല്ല ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ചോദിച്ചതാണ് .

രാജ്ഭവനിലെത്തുന്ന അതിഥികൾക്ക് സഞ്ചരിക്കുന്നതിനായി ഗവർണർ കാർ ആവശ്യപ്പെട്ട നടപടി  വിവാദമായപ്പോൾ ഗവർണർ ചോദിച്ച ചോദ്യമാണിത് .  താൻ കാർ ആവശ്യപ്പെടുന്നതിൽ എന്താണ് ഇത്ര പ്രത്യേകതയെണ് ചോദിക്കുന്നത്.

അതിഥികൾക്ക് സഞ്ചരിക്കാൻ മൂന്ന് ഇന്നോവ കാറുകളും ഡ്രൈവർമാരെയും വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്ര കുമാർ നേരത്തെ അയച്ച കത്താണിപ്പോൾ വിവാദമായത്

നിയമസഭാ സമ്മേശനം വിളിച്ച് ചേർത്തതോടെ ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് അപ്രസക്തമായെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.   ഓർഡിനൻസിന് പകരം സഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

സാങ്കേതിക സർവകലാശാല വിസി-ഇൻചാർജായ സിസ തോമസിന് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തെ കുറിച്ച് താൻ അഭിപ്രായം പറയേണ്ടതില്ല. അത് പരിശോധിക്കേണ്ടത് മാധ്യമങ്ങളാണ്. രാജ്ഭവൻ മാർച്ചിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തതുമായി ബന്ധപ്പെട്ട് താൻ യാതൊരു വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ല. നിയമ ലംഘനം സാധാരണമായി മാറിയിട്ടുണ്ട്.

നേരത്തെ രാജ്ഭവനിലെ 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു 2020 ഡിസംബർ 29നു ഗവർണർ  മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്തുവന്നിരുന്നു. മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിനു പെൻഷൻ നൽകുന്ന പ്രശ്‌നം ദേശീയ തലത്തിൽ ഉന്നയിക്കുമെന്നു ഗവർണർ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ കത്ത് പുറത്തുവന്നത് . കത്തിലെ ആവശ്യത്തെക്കുറിച്ച് സർക്കാർ തീരുമാനമെടുത്തിട്ടില്ല.

രാജ്ഭവനിൽ 22 വർഷമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഫൊട്ടോഗ്രഫറെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും കത്തിലുണ്ട്. അതനുസരിച്ചു ഇദ്ദേഹത്തെ സ്ഥിരപ്പെടുത്തുന്നതായി 2022 ഫെബ്രുവരി 17നു സർക്കാർ ഉത്തരവിറക്കി.

പുതിയ തസ്തികയും സൃഷ്ടിച്ചു. എന്നാൽ പുതിയ തസ്തിക സൃഷ്ടിച്ചില്ലെന്നും മുൻപേ ഉണ്ടായിരുന്ന സൈഫർ അസിസ്റ്റന്റ് തസ്തികയിൽ ഫൊട്ടോഗ്രഫറെ നിയമിക്കുകയായിരുന്നുവെന്നും രാജ്ഭവന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു.

മറ്റ് 20 പേരിൽ ആരും ആരിഫ് മുഹമ്മദ് ഖാന്റെ കാലത്തു ജോലിയിൽ പ്രവേശിച്ചവരല്ല. ഗവർണറുടെ പഴ്‌സനൽ സ്റ്റാഫിൽ അനുവദിച്ച തസ്തികകളിലല്ലാതെ ആരെയും നിയമിച്ചിട്ടില്ല. ഗവർണറുടെ പഴ്‌സനൽ സ്റ്റാഫിനു പെൻഷൻ ഇല്ലെന്നുമാണ് രാജ്ഭവന്റെ അവകാശവാദം .

Video Link
Leave A Reply