മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയിൽ. കരുവിശ്ശേരി കരൂൽത്താഴം സ്വദേശി സാജൽ (18) ആണ് പിടിയിലായത്. പ്രായപൂർത്തിയാവുന്നതിനു മുമ്പ് തന്നെ ജില്ലയിലും അയൽ ജില്ലകളിലും നിരവധി മോഷണങ്ങൾ നടത്തിയിരുന്നു. പൊലീസ് നിരവധി തവണ ഇയാളെ പിടിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതി വിദഗ്ധമായി ഓടി രക്ഷപ്പെടുകയായിരുന്നു.

മുമ്പ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഇയാളടങ്ങുന്ന സംഘത്തെ നൂറിലധികം മോഷണക്കേസുകളുമായി പിടികൂടിയിരുന്നു. ആക്റ്റീവ,ആക്സസ് ഇനത്തിൽപ്പെട്ട സ്കൂട്ടറുകളാണ് ഇയാൾ മോഷ്ടിച്ചിരുന്നത് .മോഷ്ടിച്ച വാഹനങ്ങളുമായി കറങ്ങി നടന്ന് കടകളിൽ മോഷണം നടത്തുകയും വാഹനങ്ങൾ ഉപയോഗിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളി ൽ ഉപേക്ഷിക്കുകയുമാണ് ചെയ്യുന്നത്. നിറുത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററികൾ, ഇരുമ്പ് സാധനങ്ങൾ എന്നിവയും മോഷണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാൾ.

മെഡിക്കൽ കോളേജ് മലബാർ സ്കാനിംഗ് സെന്ററിന് മുൻവശത്ത് നിന്നും മോഷണം പോയ ബൈക്കും,കാക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരുമ്പൊയിൽ അമ്പലപാട് റോഡിൽ വീടിന് സമീപം നിർത്തിയിട്ട സ്കൂട്ടറും, പത്താം മൈലിലെ വീട്ടിലെ പോർച്ചിൽ നിർത്തിയിട്ട ആക്ടീവ സ്കൂട്ടറും, മഹാഗണപതി ക്ഷേത്രത്തിൽ നിന്നും മോഷണം പോയ 32 ഓട്ടു വിളക്കുകളും, വെള്ളയിൽ സ്റ്റേഷൻ പരിധിയിൽ നിന്നും മോഷണം പോയ സ്കൂട്ടറും മോഷണം നടത്തിയതും ചോദ്യം ചെയ്തതിൽ നിന്നും സജൽ പൊലീസിനോട് സമ്മതിച്ചു.

ലഹരിക്ക് അടിമയായ ഇയാൾ നിരവധി ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളയാളാണ്. മോഷണങ്ങൾക്കും ലഹരിക്കുമായി റോബറി ഗ്രൂപ്പ് എന്ന പ്രത്യേക ഗ്രൂപ്പ് തന്നെ പ്രവർത്തിക്കുന്നുണ്ട്.

Leave A Reply