എംഡിഎംഎയുമായി നിയമ വിദ്യാര്‍ഥി അറസ്റ്റിൽ

ഏറ്റുമാനൂർ: എംഡിഎംഎയുമായി ഏറ്റുമാനൂരില്‍ നിയമവിദ്യാർഥി അറസ്റ്റിൽ. അമ്പലപ്പുഴ സ്വദേശി ഷാരോൺ രാജു തോമസാണ് (23) ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ല പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഏറ്റുമാനൂര്‍ പോലീസ് കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി യുവാവിനെ പിടികൂടിയത്.

ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ സി.ആർ. രാജേഷ് കുമാർ, എസ്.ഐ കെ.കെ. പ്രശോഭ്, എ.ടി. ഷാജിമോൻ, ടി.കെ. സജിമോൻ, ഭരതൻ, സി.പി.ഒമാരായ അജികുമാർ, അനീഷ്, പ്രവീൺ, ഡെന്നി, രതീഷ്, നിധിൻ എന്നിവർ ഉൾപ്പെട്ട സന്ഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Leave A Reply