യൂത്ത് കോൺഗ്രസ് ആര്യാടൻ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു

പെരിന്തൽമണ്ണ: യൂത്ത് കോൺഗ്രസ് പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുസ്മരണം ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് യാക്കൂബ് കുന്നപ്പള്ളി അദ്ധ്യക്ഷനായി.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അഷ്റഫ് കുഴിമണ്ണ , രാകേഷ് ഏലംകുളം എന്നിവർ പ്രസംഗിച്ചു.

ആര്യാടൻ മുഹമ്മദ് അനുസ്മരണം കെ.പി.സി.സി സെക്രട്ടറി വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. യാക്കൂബ് കുന്നപ്പള്ളി അദ്ധ്യക്ഷനായി. കെപിസിസി മെമ്പർ സി. സേതുമാധവൻ അനുസ്മരണ പ്രഭാഷണം നടത്തി. ഭാരവാഹികളുടെ ചുമതലയേൽക്കലും നടന്നു

Leave A Reply