മയക്കുമരുന്ന് വേട്ട; 14 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്ത് നർക്കോട്ടിക്‌സ് വിഭാഗം

ഡൽഹി: അന്തർ സംസ്ഥാന മയക്കുമരുന്ന് കള്ളക്കടത്ത് സംഘം പിടിയിൽ. വടക്ക് കിഴക്കൻ ഇന്ത്യയിൽ നിന്ന് രാജസ്ഥാനിലേക്ക് ഒപിയവവുമായി പോയ ട്രക്ക് മയക്കുമരുന്ന് വിരുദ്ധ ഏജൻസി പിടിച്ചെടുത്തു. പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ 14 കോടി രൂപയോളം വരുമെന്ന് നർക്കോട്ടിക്‌സ് വകുപ്പ് അറിയിച്ചു.

പ്രത്യേകമായി നിർമ്മിച്ച ട്രക്കുകൾ വഴിയാണ് ലഹരി കടത്തുന്നതെന്ന് നർക്കോട്ടിക്‌സ് വിഭാഗം പറഞ്ഞു. രാജസ്ഥാനിലേക്കാണ് ഇവയിൽ ഭൂരിഭാഗം മയക്കുമരുന്നുമെത്തുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘങ്ങളെ തടയുന്നതിനായി ഓപ്പറേഷന് ടുലിപ് എന്ന യജ്ഞം സിബിഎൻ ആരംഭിച്ചിട്ടുണ്ട്.

Leave A Reply