കലോത്സവം കാണാനെത്തി; പ്ലസ് വൺ വിദ്യാർഥിയെ പോലീസ് മർദിച്ചതായി പരാതി

മട്ടാഞ്ചേരി: പ്ലസ് വൺ വിദ്യാർഥിയെ പോലീസ് മർദിച്ചതായി പരാതി. ഉപജില്ലാ കലോത്സവം കാണാനെത്തിയ വിദ്യാർഥിയെയാണ് പോലീസ് മർദ്ദിച്ചതായി പറയുന്നത്. പ്രൈവറ്റായി പ്ലസ് വൺ പഠിക്കുന്ന ദിർഷിത്തിനെയാണ് (16 ) പോലീസ് ലാത്തി ഉപയോഗിച്ച് തല്ലിയത്.

ലാത്തികൊണ്ടുള്ള മർദ്ദനത്തിൽ വിദ്യാർഥിയുടെ തല പൊട്ടിയിട്ടുണ്ട്. പ്ലസ് വൺ വിദ്യാർഥിയുടെ കൈകളിലും കാലുകളിലും ലാത്തിയുടെ അടിയേറ്റ പാടുകളുണ്ട്. മട്ടാഞ്ചേരി ജി.എച്ച് സ്കൂളിൽ നടക്കുന്ന കലോത്സവം കാണാനെത്തിയതായിരുന്നു ദിർഷിത്ത്.മട്ടാഞ്ചേരി പോലീസിനെതിരെയാണ് മർദന ആരോപണം ഉയർന്നത്.

Leave A Reply