‘കുടുംബങ്ങളില്‍ പുരുഷാധിപത്യം സാധാരണം’; എന്‍സിഇആര്‍ടി പാഠപുസ്തകത്തിനെതിരെ ചൈല്‍ഡ് റൈറ്റ്‌സ് കമ്മീഷന്‍

എന്‍സിഇആര്‍ടി ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തിലെ വിവാദ അധ്യായം ചൂണ്ടിക്കാട്ടി ഡല്‍ഹി കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ്. കുടുംബങ്ങളില്‍ പുരുഷന്മാരുടെ അക്രമ സ്വഭാവത്തെ സാധാരണമായി കാണിക്കുകയും സ്ത്രീകളെ സ്റ്റീരിയോടൈപ്പിക് രീതിയില്‍ ചിത്രീകരിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി പാഠഭാഗം തിരുത്തുകയോ ഒഴിവാക്കുകയോ ചെയ്യണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

പാഠപുസ്തകത്തില്‍, വീടുകളിലെ അതിക്രമം കുട്ടികള്‍ സ്വാഭാവികമായി കരുതാന്‍ കാരണമാകുന്നുവെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ‘ദി ലിറ്റില്‍ ഗേള്‍’ എന്ന തലക്കെട്ടിലുള്ള അധ്യായത്തില്‍ പിതാവ് നിരന്തരം ഭീഷണിപ്പെടുത്തുകയും ഭയത്തോടെ കഴിയേണ്ടി വരികയും ചെയ്യുന്ന കെസിയ എന്ന പെണ്‍കുട്ടിയുടെ കഥയാണ് വിവരിക്കുന്നത്.

Leave A Reply