കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജെൻസൺ കണ്ണത്തിനെ സസ്‌പെൻഡ് ചെയ്തു

പുതുക്കാട്: കോൺഗ്രസ് അളഗപ്പ നഗർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ജെൻസൺ കണ്ണത്തിനെ സസ്‌പെൻഡ് ചെയ്തു. ഡി.സി.സി നേതൃത്വമാണ് സസ്‌പെൻഡ് ചെയ്തത്.

രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായി ബന്ധപെട്ട പണപ്പിരിവിൽ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട ആരോപണം പുറത്തുവന്നതിനു പുറകിൽ ജെൻസനാണെന്ന നിഗമനത്തിലാണ് സസ്‌പെൻഷൻ.

ഇതിനിടെ കോൺഗ്രസ് അളഗപ്പ നഗർ മണ്ഡലം പ്രസിഡന്റ് ജിമ്മി മഞ്ഞളി, ജെൻസൺ കണ്ണത്ത് തന്നെ മർദ്ദിച്ചെന്ന് ആരോപിച്ച് പുതുക്കാട് പൊലീസിൽ പരാതി നൽകി.

Leave A Reply