ഷര്‍ട്ട് കൊണ്ട് ചീങ്കണ്ണിയെ പിടിക്കാൻ ശ്രമിക്കുന്നയാള്‍; വീഡിയോ വൈറൽ

ഓരോ ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ തരം വീഡിയോകള്‍ കാണാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരെ ഏറെ ലഭിക്കാറുണ്ട്. പലപ്പോഴും നമുക്ക് ജീവിതത്തില്‍ നേരിട്ട് കാണാനോ അനുഭവിക്കാനോ സാധിക്കാത്ത രംഗങ്ങള്‍ സന്ദര്‍ശിക്കാൻ സാധിക്കുന്നു എന്ന തരത്തിലാണ് അധികപേരും ഇത്തരം വീഡിയോകളോട് കാര്യമായ താല്‍പര്യം പ്രകടിപ്പിക്കുന്നത്.

സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഒരു ചീങ്കണ്ണിയെ പിടിച്ചൊതുക്കാൻ ശ്രമിക്കുന്നയാളെയാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ഇദ്ദേഹം ഇക്കാര്യത്തില്‍ വിദഗ്ധനാണെന്ന് തോന്നിക്കുമെങ്കിലും പിന്നീടങ്ങോട്ട് നമ്മെ ഭയപ്പെടുത്തുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

അല്‍പം പ്രായമായ ഒരാളാണ് ചെറിയൊരു ചാല്‍ പോലുള്ളയിടത്ത് നിന്ന് ചീങ്കണ്ണിയെ പിടിച്ചൊതുക്കാൻ ശ്രമിക്കുന്നത്. ഒരു കട്ടിയുള്ള ഷര്‍ട്ട് ആദ്യം ചീങ്കണ്ണിയുടെ കഴുത്തിന്‍റെ ഭാഗത്തായി ഇടുകയാണ് ഇദ്ദേഹം. ഇതുവച്ച് വാ മൂടിക്കെട്ടി ചീങ്കണ്ണിയെ ഒതുക്കുകയായിരുന്നിരിക്കാം ഇദ്ദേഹത്തിന്‍റെ പദ്ധതി. വളരെ ബുദ്ധിപൂര്‍വം ഇദ്ദേഹം ഇത് ചെയ്യുമെന്ന് തന്നെ നാം പ്രതീക്ഷിക്കും.

Leave A Reply