കുതിക്കാന്‍ ഈ സെക്ടറുകള്‍; നിക്ഷേപം 60:40ല്‍ ക്രമീകരിക്കാം

നിഫ്റ്റി 50 പതിനെണ്ണായിരത്തിനു മുകളിലെത്തിയിരിക്കുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ എക്കാലത്തേയും മികച്ച ഉയരത്തിലേക്കുള്ള ഇന്ത്യയുടെ അഞ്ചാമത്തെ യത്നമായിരുന്നു ഇത്. ഒക്ടോബറിലും നവംബറിലും വിശാല വിപണി എട്ടു ശതമാനം ഉയര്‍ന്നെങ്കിലും ആടിയുലയുകയാണ്. സമീപ ഭാവിയിലെ സാഹചര്യവും പരുക്കനായിരിക്കും. ആഗോള പ്രവണതയ്ക്കനുസരിച്ചാവും വ്യതിയാനങ്ങള്‍. ഡിസമ്പറില്‍ ഫെഡ് പണ നയ സമിതി യോഗം ചേരാനിരിക്കേ ആഗോള തലത്തിലും കാര്യങ്ങള്‍ അനിശ്ചിതാവസ്ഥയിലാണ്. ഈയിടെ പുറത്തുവന്ന സാമ്പത്തിക വിവരങ്ങളും വില്‍പന, തൊഴില്‍ കണക്കുകളും സൂചിപ്പിക്കുന്നത് പലിശ വര്‍ധിപ്പിക്കില്ല എന്ന പ്രതീക്ഷ അസ്ഥാനത്തായേക്കുമെന്നാണ്. വിപണിയുടെ കാഴ്ചപ്പാടിനെ ഇതു ബാധിക്കുകയും നവംബറില്‍ മാത്രമല്ല, ഡിസമ്പര്‍, ജനുവരി മാസങ്ങളിലും പ്രതിഫലിക്കുകയും ചെയ്യും.

ധനകാര്യം
ആഭ്യന്തര വിപണിയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന രണ്ടു മേഖലകള്‍ പൊതുമേഖലാ ബാങ്കുകളും വാഹന മേഖലയുമാണ്. പൊതുമേഖലാ ബാങ്കുകളില്‍ നിക്ഷേപിക്കുന്നവരുടേയും അതേക്കുറിച്ച് അന്വേഷിക്കുന്നവരുടേയും എണ്ണം ഈയിടെ വളരെ കൂടിയിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ സൂചിക ഒരു മാസം കൊണ്ട് 30 ശതമാനമാണ് ഉയര്‍ന്നത്. രണ്ടാം പാദഫലങ്ങളില്‍ നികുതി കഴിച്ചുള്ള ലാഭവളര്‍ച്ചയില്‍ മികച്ച വര്‍ധന, ആസ്തി നിലവാരത്തിലെ വളര്‍ച്ച തുടങ്ങിയ ഘടകങ്ങളാണ് കുതിപ്പിനു കാരണമായത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായം 50 ശതമാനം വളര്‍ന്ന് 25,685 കോടി രൂപയായി. സ്വകാര്യ ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവയുടെ മൂല്യനിര്‍ണയത്തിലെ ഇളവുകളാണ് വളര്‍ച്ചയ്ക്കു നിദാനമായത്. തീര്‍ച്ചയായും ബാലന്‍സ് ഷീറ്റില്‍ പുരോഗതിയുണ്ട്. നിഷ്‌ക്രിയ ആസ്തികള്‍ 2018ലെ 14.6 ശതമാനത്തില്‍ നിന്ന് പകുതിയായി കുറഞ്ഞിട്ടുണ്ട്. ഒരു പാദത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പി / ബി അനുപാതം 0.5X ല്‍ നിന്ന് 0.9X ആയി ഉയര്‍ന്നു. ഇതിന്റെ ഫലമായി മൂല്യനിര്‍ണയത്തിലെ തുല്യതയില്ലായ്മ കുറയുകയും ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ മുകളിലേക്കു പോകാതെ തടയുകയും ചെയ്തു.

Leave A Reply