കട്ടപ്പന : എസ്. എൻ. ഡി. പി യോഗം 1236 നമ്പർ ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പഞ്ചലോഹ പ്രതിഷ്ഠാകർമ്മം ഇന്ന് നടക്കും. ഇന്ന് രാവിലെ 6ന് ഗുരു പൂജ, ഗണപതി ഹോമം, 12.05.ന് പഞ്ചലോഹ ഗുരുദേവ പ്രതിഷ്ഠാ കർമ്മം കുമരകം എം. എൻ. ഗോപാലൻതന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ചടങ്ങിനോടനുബന്ധിച്ച് വിശേഷ കലശാഭിഷേകങ്ങൾ, ഗുരുപൂജ, ആചാര്യ ദക്ഷിണ, അന്നദാനം.
തുടർന്ന് നടക്കുന്ന സമ്മേളനം എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷത വഹിക്കും എസ്. എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തും.യൂണിയൻ വൈസ് പ്രസിഡന്റ് വിനു.
എ സോമൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ അഡ്വ. പി .ആർ മുരളീധരൻ, യോഗം ഡയറക്ടർ ഷാജി പുള്ളോലിൽ, യൂണിയൻ കൗൺസിലർ എ.എസ് സതീഷ്, വി .ബി സോജുശാന്തി, സി .കെ വത്സ, കെ .പി ബിനീഷ്, സന്തോഷ് കുമാർ പാതയിൽ, പി കെ ജോഷി, പ്രവീൺ വട്ടമല, ടി എൻ ഷൈബു, എ എൻ സാബു, പി എം സജീന്ദ്രൻ, ഷീബ വിജയൻ, സനീഷ് പാറത്താണത്ത്, കെ ബി രേഷ്മ എന്നിവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ് സന്തോഷ് ചാളനാട്ട് സ്വാഗതവും സെക്രട്ടറി പി.ഡി ബിനു നന്ദിയും പറയും.